Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Water Logged

Pathanamthitta

വെള്ളക്കെട്ടിൽ പ​ത്ത​നം​തി​ട്ട

പ​ത്ത​നം​തി​ട്ട: മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ വി​റ​ങ്ങ​ലി​ച്ച പ​ത്ത​നം​തി​ട്ട​യി​ൽ ജ​ന​ജീ​വി​തം ദു​രി​ത​മ​യം.ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലെ മ​ഴ​യും മൂ​ഴി​യാ​ർ ഡാം ​തു​റ​ക്കു​ക​യും ചെ​യ്ത​തോ​ടെ പ​മ്പ​യി​ൽ ജ​ല​നി​ര​പ്പ് വീ​ണ്ടും ഉ​യ​ർ​ന്നു. അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല​യാ​റു​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. റാ​ന്നി​യി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച പ്ര​ള​യ​ജ​ലം പ​മ്പ​യി​ലൂ​ടെ അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​തോ​ടെ അ​തീ​വ​ഗു​രു​തര​മാ​യ സാ​ഹ​ച​ര്യ​മാ​ണ് തി​രു​വ​ല്ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും. നേ​രത്തേ വെ​ള്ളം ക​യ​റി​യ ആ​റ​ന്മു​ള​യി​ലും ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​യി തു​ട​രു​ന്നു.

ഒ​റ്റ​നി​ല മാ​ത്ര​മു​ള്ള നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ൾ വെ​ള​ള​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ ര​ണ്ടു നി​ല​വീ​ടു​ക​ളി​ലു​ള​ള​വ​ർ മു​ക​ൾ നി​ല​യി​ലേ​ക്ക് താ​മ​സം മാ​റ്റി. ഒ​ഴി​ഞ്ഞു പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​വ​ർ​ക്ക് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും മ​റ്റും നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ചുകൊ​ടു​ക്കു​ന്നു​ണ്ട്. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ വീ​ടു​ക​ളി​ൽനി​ന്ന് വ​ള്ള​ങ്ങ​ളി​ലും സു​ര​ക്ഷാ സേ​ന​യു​ടെ ബോ​ട്ടു​ക​ളി​ലു​മൊ​ക്കെ ആ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​നം തു​ട​രു​യാ​ണ്. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ചു​മ​ലി​ലേ​റ്റി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യും കൂ​ടെ കൂ​ട്ടി സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ഴു​ത്ത​റ്റം വെ​ള​ള​ത്തി​ൽ ആ​ളു​ക​ൾ നീ​ന്തി​പോ​കു​ന്ന കാ​ഴ്ച​യാ​ണ് എ​ങ്ങും. കൂ​ടു​ത​ൽ ദു​രി​ശ്വാ​സ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്ന് ദു​രി​ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം റ​വ​ന്യു വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്നു.

ജി​ല്ലാ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ചെ​ങ്ങ​ന്നൂ​രി​ലേ​ക്കും തി​രു​വ​ല്ല​യി​ലേ​ക്കു​മു​ള്ള റോ​ഡു​ക​ൾ വെ​ള​ള​ത്തി​ൽ മു​ങ്ങി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് അ​ട​ക്കം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​രെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കെത്തിക്കാനുള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു ചേ​രാ​ൻ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കൊ​ല്ല​ത്തു നി​ന്ന് നാ​ൽ​പ​തോ​ളം വ​ള്ള​ങ്ങ​ളു​മാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ഒ​രു യൂ​ണി​റ്റ് കൂ​ടി ആ​റ​ന്മു​ള​യി​ലും എ​ത്തി പ്ര​വ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു.


മ​ന്ത്രി​മാ​രാ​യ എ.​പി. അ​നി​ൽ കു​മാ​ർ, ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​സി. വി​ഷ്ണു​നാ​ഥ് എ​ന്നി​വ​ർ ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ എ​ത്തി​ച്ചേ​ർ​ന്നു. റ​വ​ന്യു​മ​ന്ത്രി വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു.

5940 പേ​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ­

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 130 ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 5940 പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. 1794 കു​ടും​ബ​ങ്ങ​ളാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. 2482 പു​രു​ഷ​ൻ​മാ​രും 2556 സ്ത്രീ​ക​ളും 925 കു​ട്ടി​ക​ളും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.


തി​വ​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ക്യാ​ന്പു​ക​ൾ. 74 ക്യാ​ന്പു​ക​ളാ​ണ് തി​രു​വ​ല്ല​യി​ലു​ള്ള​ത്. കോ​ഴ​ഞ്ചേ​രി​യി​ൽ 22 ക്യാ​ന്പു​ക​ളി​ലാ​യി 1122 പേ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു. കോ​ന്നി​യി​ൽ നാ​ല് ക്യാ​ന്പു​ക​ളി​ലാ​യി 112 പേ​രും അ​ടൂ​രി​ൽ മൂ​ന്ന് ക്യാ​ന്പു​ക​ളി​ലാ​യി 41 പേ​രും റാ​ന്നി​യി​ൽ 10 ക്യാ​ന്പു​ക​ളി​ലാ​യി 384 പേ​രും മ​ല്ല​പ്പ​ള്ളി​യി​ൽ 17 ക്യാ​ന്പു​ക​ളി​ലാ​യി 149 കു​ടും​ബ​ങ്ങ​ളി​ലെ 519 പേ​രും ക​ഴി​യു​ന്നു​ണ്ട്.

Latest News

Corehub Up